വാക്ധാനം നൽകി പണം തട്ടിയെടുത്ത ആൾക്ക് സംഭവിച്ചത് കണ്ടോ .??

in News 66 views

നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈ സ്വദേശി നീരവ് ബി ഷാബാണ് അറസ്റ്റിലായത്. നിർമ്മാണ കമ്പനിയിൽ നിന്നും 10 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മുംബൈ ബോറിവലിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ കമ്പനിയിൽ നിന്നും പണം തട്ടിയത്. അഡ്വാൻസ് എന്ന നിലയിൽ വ്യാജ ജിഎസ്ടി ബിൽ അയച്ച് കൊടുത്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.

Share this on...