ഒടുവിൽ സംഭവിച്ചത് കണ്ടാൽ ഞെട്ടിപ്പോകും; പെൺകുട്ടികൾക്ക് ഇതൊരു പാഠമാണ്.!!

in News 138 views

ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്റെ മൂന്നാം നാൾ തന്നെ പാന്റും ഷൂസും കൂളിങ് ഗ്ലാസും അണിഞ്ഞു കുറച്ചകലെയുള്ള അമ്മായിയുടെ (ഉപ്പയുടെ പെങ്ങൾ)വീട്ടിലേക്ക് വെച്ച് പിടിക്കുന്നതിനു പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു..

‘നാട്ടിലെത്തുന്നതിനു മുമ്പും വന്നതിനു ശേഷവും ഉരുണ്ട് കൂടുന്ന ഒരു ചർച്ചയാണ് തന്റെ കല്യാണം അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്ന പേരാണ് അമ്മായിയുടെ മകൾ മെഹറുവിന്റെ പേര്..’വർഷത്തിലൊരിക്കലോ അല്ലെങ്കിൽ അതിലും കൂടുമ്പഴോ ഒക്കെയാണ് അമ്മായിയും മക്കളും വല്ലിമ്മയെ കാണാനും രണ്ടു ദിവസം നിൽക്കാനും വരാറ്‌..’രണ്ടു വർഷം മുന്നേ അതായത് ഞാൻ ഗൾഫിലേക്ക് പോകുന്നതിന്റെ ഒരാഴ്ച മുമ്പാണ് അവരെ അവസാനമായി കാണുന്നത്..’

അന്ന് അമ്മായിയും മക്കളും തറവാടിന്റെ അടുത്തുള്ള എന്റെ വീട്ടിലേക്ക് വരുമ്പോൾ തന്റെ അനിയൻമാരോട് തല്ല് കൂടി ചിരിച്ചു കൊണ്ട് വരുന്നത് അമ്മായിയുടെ മകൾ മെഹറു ആണെന്ന് വിശ്വാസം വന്നില്ല..പെൺകുട്ടികൾ പെട്ടെന്ന് വളരും .. എന്ന് പറഞ് കേട്ടിട്ടുണ്ട്…
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്നോടൊക്കെ തല്ലു കൂടിയിരുന്നു..

ഇവളെ തന്റെ മോനെ കൊണ്ട് കെട്ടിക്കണം എന്ന് അന്ന് ഉമ്മ മനസ്സിൽ കണക്ക് കൂട്ടിയിരുന്നോ..?’ആവൊ അന്നൊന്നും അതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല..’അന്ന് ഉമ്മറത്ത് ഇരുന്നിരുന്ന എനിക്ക് ചായയുമായി വന്നത് മെഹറുവായിരുന്നു വളരെ ഭവ്യതയോടെ ചായ എനിക്ക് നീട്ടി എന്റെ വളിച്ച തമാശ കേട്ട് മനോഹരമായി പുഞ്ചിരിച്ച മെഹറുവിനോട് ഒരിഷ്ടം അന്നെന്റെ മനസ്സിന്റെ അടിത്തട്ടിൽ നാമ്പിട്ടിരുന്നോ..?’പിന്നീട് ഉമ്മയുമായുള്ള ഫോൺ വിളികളിൽ ഇടക്കൊക്കെ അമ്മായിയുടെ പേര് കയറി വരുമ്പോൾ താൻ മെഹറുവിന്റെ കാര്യവും ചോദിച്ചിരുന്നത് തന്റെ ഉള്ളിലും ആ ചിരിക്കുന്ന മുഖം
മായാത്തത് കൊണ്ടാണോ..?’അതെ എന്ന് ഉമ്മാക്ക് മനസ്സിലായെന്നു തോന്നുന്നു അത് കൊണ്ടാകും താൻ പോകാൻ ഇറങ്ങിയപ്പോൾ മെഹറു നല്ല കുട്ടിയാണ് കാണാൻ ചേലും ഉണ്ട് പറ്റുമെങ്കിൽ നമുക്ക് അത് തന്നെ നോക്കാം..എന്ന് അന്നാദ്യമായി എന്നോട് തുറന്നു പറഞ്ഞത്..

‘അമ്മായിയുടെ വീടിന്റെ മുറ്റത്ത് വണ്ടി നിർത്തി ഇറങ്ങിയപ്പോൾ തന്നെ കണ്ടു അമ്മായിയും മെഹറുവും മെഹറുവിന്റെ വലിയുമ്മയും ഉമ്മറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നത്..’ഞാൻ കണ്ണട ഊരാതെ തന്നെ അവരുടെ മുന്നിൽ നിന്നു..
എല്ലാവരും കണ്ടെന്ന് ഉറപ്പായപ്പോൾ ഞാൻ പതിയെ കണ്ണട ഊരി..അമ്മായി ആശ്ചര്യപ്പെട്ട മുഖവുമായി സ്വീകരിച്ചിരുത്തി..
മെഹറു കുറച്ചങ്ങോട്ട് മാറി നിന്നു..’അമ്മായി തെരുതെരാ വർത്തമാനം പറഞ് കൊണ്ടിരുന്നു..അതിനിടയിൽ മെഹറുവിന്റെ വലിയുമ്മ ഞാനൊന്നു കിടക്കട്ടെ എന്ന് പറഞ് അകത്തേക്ക് പോയി പിന്നാലെ മെഹറുവും..’അകത്ത് നിന്ന് വലിയുമ്മ മെഹറുവിനോട് സ്വകാര്യമായി പറഞ്ഞ വാക്കുകൾ അമ്മായിയോട് സംസാരിക്കുന്നതിനിടയിലും എന്റെ ചെവിയിലൂടെ ഒഴുകി ഹൃദയത്തെ കുളിരണിയിച്ചു..’ഓനൊരു ‘സുജായി ആയിട്ടുണ്ട്..’അതിനിടയിൽ അമ്മായി ചായയും പലഹാരങ്ങളും മുന്നിൽ എത്തിച്ചിരുന്നു ..’അമ്മായി തന്റെ ജോലിയെ കുറിച്ചൊക്കെ സംസാരിക്കുന്നതിനിടക്ക് മെഹറു
അണിഞ്ഞൊരുങ്ങി ഉമ്മറത്തേക്ക് വന്നു..

‘എന്റെ ഹൃദയത്തിൽ ഒരാന്തൽ..ആരെ കാണാനാണോ താൻ വന്നത് ആരെ കാണിക്കാനാണോ താൻ raibow ന്റെ കണ്ണട വാങ്ങിയ കൂടിയ സ്‌പ്രെ അടിച്ചത് ആ ആളിതാ തന്റെ മുന്നിൽ..’ഞാനെന്റെ ഏറ്റവും മാന്യമായ രീതിയിൽ അവളോട് പുഞ്ചിരിച്ചു..’ഇക്കാക്ക് സുഖമല്ലേ എന്നാ വന്നത് എന്നൊക്കെയുള്ള സുഖവിവരങ്ങൾ ചോദിച്ചതിന് ശേഷം ഉമ്മാ ഞാൻ കോളേജിൽ പോകാണ് എന്നും പറഞ് അവൾ പോയി…’മെഹറുവലിയ പെണ്ണായല്ലോ ഇപ്പൊ എന്തിനാ പഠിക്കുന്നെ എന്നൊക്കെ അവളോട് ചോദിക്കാനിരുന്ന ഞാൻ അവളുടെ ധൃതി പിടിച്ച പോക്ക് കണ്ട് ആ വാക്കുകളൊക്കെ വായിലിട്ട് ഞെരിച്ചു..’അമ്മായി എനിക്ക് ഉച്ച ഭക്ഷണത്തിന് സൽകരിക്കാനുള്ള മീനും തേടി മീൻകാരന്റെ അടുത്തേക്കോടി അതിന്റെ തൊട്ട് മുന്നിലായി മെഹറു കോളേജിലേക്കും…’ഞാൻ അമ്മായി ഉണ്ടാക്കിയ വിഭവ സമൃദ്ധമായ ചോറും കഴിച്ചു വീട്ടിലേക്ക് തരിച്ചു..’തനിക്ക് അവളെ ഇഷ്ടമാണെന്ന് അറിയിച്ചപ്പോൾ തന്നെ ഉമ്മ ഉപ്പയോട് പറഞ് അവരുടെ നിലപാട് ചോദിച്ചു..

‘അവരുടെ മറുപടി കിട്ടാൻ രണ്ട് ദിവസം എടുത്തു..ആ രണ്ട് ദിവസം എന്തുകൊണ്ടൊക്കെയോ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു..പഠിക്കുന്ന കാലത്ത് അല്ലറച്ചില്ലറ പ്രണയങ്ങൾ ഒക്കെയുണ്ടായിരുന്നെങ്കിലും ഒന്നും അത്ര കാര്യമായിട്ട് ഉണ്ടായിരുന്നില്ല ..’രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മായി വിളിച്ചു അവർക്കു നൂറ് വട്ടം സമ്മതമാണെന്ന്..’ഞാൻ ആ വാർത്ത കേട്ട് നൂലില്ലാത്ത പട്ടം പോലെ ആകാശത്തൂടെ പറന്നു കൂടെ മെഹറുവും ഉണ്ടായിരുന്നു..’എന്താണ് തന്റെ മനസ്സ് ഇത്രയധികം ആത്മഹർഷം കൊള്ളുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു..അവളെ തനിക്ക് കിട്ടില്ല എന്ന് അബോധ മനസ്സ് തന്നോട് മന്ത്രിച്ചിരുന്നോ…’എന്തായാലും ഒരു ദിവസം തീരുമാനിക്കപ്പെട്ടു ഔദ്യോഗികമായ ഒരു പെണ്ണ് കാണൽ ചടങ്ങ്..അവളുടെ ഉപ്പയും ഗൾഫിൽ നിന്ന് എത്തിയിരുന്നു..’ഞങ്ങൾ കുറച്ചു ഗോൾഡ് ഒക്കെ വാങ്ങി അമ്മായിയുടെ വീട്ടിലേക്ക് ചെന്നു..’മെഹറു ഒരു റോസ് ചുരിദാർ അണിഞ് ഒരു മാലാഖയെ പോലെ അവിടെ നിന്നിരുന്നു..

‘അവളോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോ എന്ന് പറഞ് അമ്മായി തന്നെ എന്നെ അവൾ നിൽക്കുന്ന റൂം കാണിച്ചു തന്നു…’അവൾ തന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു തല താഴ്ത്തി നിന്നു..’എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ ഞാനൊന്ന് പരിഭ്രമിച്ചു..’പേര് തനിക്കറിയാം എന്താണ് പഠിക്കുന്നത് എന്നും അറിയാം..’എന്തായാലും എന്തെങ്കിലും ചോദിക്കേണ്ടെ..’മെഹറുവിന്‌ എന്നെ ഇഷ്ടമായോ..’ഞാൻ അവളുടെ മുഖത്തേക്കു നോക്കി..നാണത്താൽ വിരിയുന്ന അവളുടെ മുഖം മനസ്സിൽ കണ്ടു കൊണ്ട്..’അവൾ മുഖം ഉയർത്താതെ തന്നെ അവളൊന്നു മൂളി..’അപ്പോഴേക്കും പലരും റൂമിലേക്ക് വന്നു മതി നിങ്ങളുടെ സ്വകാര്യം എന്നൊക്കെ പറഞ്..’ഉമ്മ അവളുടെ കൈയിൽ ഒരു വള അണിഞ് കൊടുത്തു വിരലിൽ ഒരു മോതിരവും..എന്റെ പല വിധ പോസിലുള്ള ഫോട്ടോകൾ നിറച്ച ഒരു സ്മാർട്ട് ഫോണും..’ചായ സൽക്കാരവും കഴിഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..’ദിവസങ്ങൾ കടന്ന് പോയി എനിക്കിപ്പോൾ സന്തോഷത്തേക്കാൾ അധികം വിഷമമാണ് ഉള്ളത് കാരണം മെഹറു ഫോൺ വിളിച്ചാൽ സംസാരിക്കാൻ താത്പര്യം കാണിക്കുന്നില്ല പഠിക്കാനുണ്ട് തല വേദനയാണ് എന്നൊക്കെ പറഞ് ..

‘ഞാൻ ആരോടും ഇത് പറഞ്ഞതുമില്ല..’അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം എട്ട് മണി ആയിക്കാണും മെഹറുവിന്റെ
ഉപ്പ വിളിക്കുന്നു..’വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും വീട്ടിലെത്താറുള്ള മെഹറു ഇത് വരെ വീട്ടിൽ എത്തിയിട്ടില്ല എന്നും പറഞ് കൊണ്ട്…’കൂട്ടുകാരികൾ എല്ലാവരും അവരവരുടെ വീടുകളിൽ എത്തിയിട്ടുണ്ട് ഇവൾ മാത്രം..
അമ്മയിക്കാക്ക വിതുമ്പി..’ഞാൻ അങ്ങോട്ട് വരാം..’ഉമ്മാനോട് വിവരം പറഞ് വണ്ടിയുമെടുത്ത് അമ്മായിയുടെ വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് കലുഷിതമായിരുന്നു..ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു സ്വിച് ഓഫ്…രാവിലെവിളിച്ചിരുന്നു..’അവൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ദിവസത്തിൽ ഒരു നേരം സുഖ വിവരം അറിയും അത്ര മാത്രം..’അല്ലാതെ ഇണ കുരുവികളുടെ സ്നേഹ ഭാഷണങ്ങളോ പരിഭവമോ പൊട്ടിച്ചിരികളോ താൻ അനുഭവിച്ചിട്ടില്ലായിരുന്നു…’അമ്മായിയുടെ വീട്ടിലെത്തയപ്പോൾ എല്ലാവരുടെയും മുഖത്ത് ഭീതി നിറഞ്ഞിരുന്നു…

‘അമ്മായി പലതും പറഞ് കരഞ്‌ കൊണ്ടിരുന്നു അവളുടെ ഉപ്പ ഏതൊരു വാപ്പമാരെയും പോലെ പലയിടത്തേക്കും ഫോൺ വിളിച്ചു കൊണ്ട് വെപ്രാളപ്പെട്ട് നടക്കുന്നുണ്ട്..’പോലീസും അന്വേഷണത്തിന് ഇറങ്ങി നാട്ടുകാരും അങ്ങനെ ഫോൺ വിളികളും അന്വേഷണങ്ങളുമായി ആ രാത്രി കഴിഞ്ഞു..’പിറ്റേന്ന് വൈകുന്നേരം ചിത്രം തെളിഞ്ഞു..മെഹറു അവൾക്കിഷ്ടപ്പെട്ട
ഒരുത്തന്റെ കൂടെ പോയതാണ്..’എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല കാരണം അവൾ എന്നോട് സംസാരിക്കാൻ വിമുഖത പ്രകടിപ്പിച്ചപ്പോൾ തന്നെ നൂലില്ലാത്ത പട്ടം പോലെ പറന്നിരുന്ന എന്റെ മനസ്സ് നൊന്തിരുന്നു..എന്നാലും അത് കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു എരി പൊരി…’അപ്പോൾ അവളുടെ ഉപ്പയുടെമനസ്സോ..?ഉമ്മയുടെ മനസ്സോ..അവിടെയൊക്കെ ഒരു നെരിപ്പോട് രിയുന്നുണ്ടാകും നീറി നീറി കനൽ ജ്വലിച്ചു കൊണ്ട്..’അതിനിടയിൽ കൂടെ പോയ ചെക്കന്റെ ഉമ്മ വിളിച്ചു നിങ്ങളുടെ മോൾ എന്റെ മോളുടെ വീട്ടിലുണ്ട്..ഞങ്ങൾ എന്ത് ചെയ്യണം എന്ന് ചോദിച്ചു കൊണ്ട്..

‘അമ്മയിക്കാക്കന്റെ മുഖത്ത് വീണ്ടും ഒരുണർവ്വ് വന്നു..’എന്റെ മോളെ അവൻ ചതിച്ചതാകും എന്റെ മോൾ അങ്ങനെ ചെയ്യില്ല എന്നൊക്കെ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..’ഞങ്ങൾ മെഹറു ഉള്ള വീട്ടിലേക്ക് പുറപ്പെട്ടു..’ഒരു ചെറിയ ഗ്രിൽ വെച്ച വീടിനു മുമ്പിൽ കാർ നിർത്തി കുറച്ചാളുകൾ അവിടെ കൂടി നിന്നിരുന്നു..’ഞങ്ങൾ ആ വീട്ടിലേക്ക് കയറി മെഹറു ഒരു പെണ്ണിന്റെ കൂടെ ഞങ്ങളുടെ അടുത്തേക്ക് വന്നു..’അപ്പോൾ ഒരു ചെറുപ്പക്കാരൻ മുന്നോട്ട് വന്നു..’നിങ്ങൾ വിളിച്ചാൽ അവൾ വരുമെങ്കിൽ നിങ്ങൾക്ക് അവളെ കൊണ്ട് പോകാം അല്ലെങ്കിൽ പറ്റില്ല ഞങ്ങൾ ഇഷ്ടത്തിലാണ് ഞാനവളെ നോക്കും..’ആ പിതാവിന്റെ നെഞ്ച് കലങ്ങിയിട്ടുണ്ടാകും അവന്റെ വാക്കുകൾ കേട്ടിട്ട്..ഇന്നലെ വരെ താൻ ആറ്റ് നോറ്റ് വളർത്തിയ തന്റെ മോൾക്ക് ഇന്ന് പുതിയ ഒരു അവകാശി ഉണ്ടായിരിക്കുന്നു..’തങ്ങൾ കണ്ടെത്തിയ വരൻ കൂടെയിരിക്കുമ്പോഴാണ് മകൾ കണ്ടെത്തിയ ആളുടെ അന്ത്യ ശാസനം..’അവളുടെ ഉപ്പയും ഞാനും വിളിച്ചിട്ട് അവൾ വന്നില്ല അവൾ ഇനി അവന്റെ കൂടെ ജീവിക്കൂ എന്ന് അവളും പറഞ്ഞു
അവൾക്ക് പുതിയ രക്ഷകർ ഉണ്ടായിരിക്കുന്നു …

ഇപ്പോൾ കാണിച്ചതിന്റെ പകുതി സ്ഥൈര്യം ഞാൻ പെണ്ണ് കാണാൻ വന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ ഞാനിതിൽ ബലിയാടാകുമായിരുന്നില്ലല്ലോ പെൺ കുട്ടീ എന്ന് എനിക്ക് വിളിച്ചു പറയാൻ തോന്നി ഒരു തെറ്റും ചെയ്യാതെ അപമാനം പേറേണ്ടി വരിക ..’അപ്പോഴേക്കും പോലീസ് വന്നു വീണ്ടും ചോദ്യങ്ങൾ ..ഉത്തരം പഴയത് തന്നെ..’കോടതി ഹാജരാക്കൽ അവിടെ നിന്നും ഇഷ്ടപ്പെട്ടവന്റെ കൂടെ പോകാൻ അനുമതി ലഭിച്ചപ്പോൾ ആ പിതാവിന്റെ ശിരസ്സ് നിലത്തോട് മുട്ടി..’കോടതിയിൽ നിന്ന് പിരിയാൻ നേരം അവൾ ഉമ്മ അണിയിച്ച വളയും മോതിരവും ഊരി തന്നു ഞാനത് വാങ്ങിയില്ല..’ജയിച്ചവർ തോറ്റവർക്ക് അല്ല പാരിതോഷികം കൊടുക്കേണ്ടത് ..അല്ല ഇത് തോറ്റതോ തോല്പിച്ചതോ..’തോറ്റവർ ആരൊക്കെയാണ് അവളുടെ ഉമ്മ ഉപ്പ അങ്ങനെ നീളും ആ പട്ടിക..’മരുഭൂമിയിലെ ഉഷ്ണക്കാറ്റ് കുറെ കണ്ടത് കൊണ്ടാകും മകൾ താൻ കണ്ടെത്തിയ ആളുടെ കൂടെ പോകുന്നത് കണ്ടപ്പോൾ നിസ്സംഗനായി നിൽക്കാൻ ആ പിതാവിന് കഴിഞ്ഞത്…

‘അമ്മായി ഇനിയും കരച്ചിൽ നിർത്തിയിട്ടില്ല അത് ഇനി നിൽക്കുമോ കണ്ണ് നീർ വറ്റിയാൽ പോലും..’പിന്നീട് ഒരു പെണ്ണ് കാണൽ അങ്കത്തിന് എനിക്ക് ബാല്യം ഉണ്ടായിരുന്നില്ല ലീവും..’ഗൾഫിലേക്ക് തിരിച്ചു വന്ന് ഒരു വർഷം കഴിയുമ്പോഴേക്കും ആ വാർത്ത കാതിൽ എത്തി മെഹറുവിനെ കെട്ടിയ ചെക്കനെ രണ്ട്‌ മാസമായി കാണാനില്ല..പൂർണ്ണ ഗർഭിണിയായ അവളെ വാടക വീട്ടിൽ ഉപേക്ഷിച്ചിട്ട് അവൻ കടന്നു കളഞ്ഞു പോലും..’വാടക വീടിന്റെ ഉടമസ്ഥൻ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ അവളെ ഗവണ്മെന്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്…’ഞാൻ തിരിച്ചൊന്നും ചോദിച്ചില്ല..ഒന്നും മിണ്ടാതെ ഫോൺ വെച്ചു..’അവിടെ നിന്ന് ഓരോ ദിവസം കഴിയും തോറും പുതിയ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു…’മെഹറു പ്രസവിച്ചു ആൺ കുട്ടി ആണെന്ന് വരെ..അവളെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ അവളുടെ ഉപ്പ തന്നെ ഉണ്ടായതും എല്ലാം…’കൂട് വിട്ട് ഓടിയവരെല്ലാം തിരിച്ചു സ്വന്തം കൂട്ടിലേക്ക് തന്നെ എത്തുന്നു. .അതിനിടയിൽ കണ്ടെത്തുന്ന താവളങ്ങളും രക്ഷകരും എല്ലാം താത്കാലികം മാത്രം…’വീണ്ടും ഒരു നാട്ടിലേക്ക് വരവ്..ഒന്ന് രണ്ട് പെണ്ണ് കാണൽ ..അതിനിടയിൽ അമ്മായിയുടെ വീട്ടിലേക്ക് ഒന്ന് കൂടി പോയി..

‘അമ്മായി അന്ന് കണ്ടതിൽ നിന്നും വളരെ മാറി പോയിരിക്കുന്നു..മെഹറുവിന്റെ ഉപ്പ പ്രവാസ ലോകത്ത് തന്നെയാണ് മെഹറുവിന്റെ അനിയത്തിയും വലിയ കുട്ടി ആയിരിക്കുന്നു…’അമ്മായിയുടെ കണ്ണീര് വട്ടിയിട്ടില്ല അത് കവിളിലൂടെ ഒളിച്ചിറങ്ങുന്നുണ്ട്..വലിയുമ്മ പറ്റെ അവശയായിരിക്കുന്നു…മെഹറു കുട്ടിയേയും എടുത്ത് വാതിലിന് മറവിൽ നിന്നു..’എല്ലാവരെയും കണ്ട് പോരാൻ നേരം പുറകിൽ നിന്നും മെഹറു വിളിച്ചു..’ഇക്കാ പൊറുക്കണം എന്നോട്..
എന്നിട്ട് അവൾ നിന്ന് കരഞ്ഞു..’ഉപ്പാ എന്നോട് മിണ്ടാറില്ല..കുടുംബക്കാരും അയൽവാസികളും കരച്ചിലിനിടയിൽ അവൾ പറഞ്ഞു…’ഉപ്പ നിന്നെ വീണ്ടും ഏറ്റെടുത്തത് തന്നെ വലിയ ത്യാഗമല്ലേ കുട്ടീ..എന്ന് പറയാൻ തോന്നിയെങ്കിലും വേണ്ടെന്ന് വച്ചു..ഉപദേശങ്ങളും ശകാരങ്ങളും വേണ്ടുവോളം കിട്ടി കഴിഞ്ഞിട്ടുണ്ടാകും..ഇനി തന്റെ വക കൂടി വേണ്ടാ..’അവന്റെ വല്ല വിവരവും ഉണ്ടോ..?’വേറെ പെണ്ണ് കെട്ടിയെന്ന് കേട്ടു..

‘ഹും.. ഞാനൊന്ന് മൂളി..’എനിക്ക് ദേഷ്യമൊന്നുമില്ല..’ഞാൻ ഇറങ്ങട്ടെ ….’എതിർ ലിംഗത്തോട് തോന്നുന്ന ആകർഷണം സ്വാഭാവികമാണ് ആണായാലും പെണ്ണായാലും..’എന്നാൽ അതിനെ പ്രലോഭിപ്പിച്ചു പരിപോഷിപ്പിച്ചാൽ ചിലപ്പോൾ പ്രണയമാകാം അല്ലെങ്കിൽ പ്രണയം ഒട്ടുമില്ലാത്ത രതിയാകാം അല്ലെങ്കിൽ സമ്പത്ത് ആകാം..എന്തായാലും ഒരു സുപ്രഭാതത്തിൽ മാതാപിതാക്കളുടെ അറിവോ സമ്മതമില്ലാതെ ഒരാളുടെ കൂടെ പോകുമ്പോൾ ഉണ്ടാകുന്ന അല്ലെങ്കിൽ ആ കുടുംബം അനുഭവിക്കുന്ന വിഷമങ്ങളാണ് ഞാൻ പറയാൻ ശ്രമിച്ചത്..’അത് കൊണ്ട് ആരും കപട പ്രണയത്തിൽ കുടുങ്ങി ജീവിതം നഷ്ടപ്പെടുത്താതിരിക്കുക..കാരണം നഷ്ടമാകുന്നത് ഒരിക്കലും ഒരു ജീവിതം മാത്രമാകില്ല..’ സ്നേഹത്തോടെ ..

Share this on...