നടുങ്ങി നാട്ടുകാർ, പത്തനംതിട്ടയിൽ നടന്ന നടുക്കുന്ന സംഭവം ഇങ്ങനെ..

in News 7,250 views

കൊച്ചു മകന്റെ മരണ വാർത്ത അറിഞ്ഞ മുത്തശ്ശൻ ഹൃദയാഘാതം വന്നു മരിച്ചു.ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ട്ടു വിദ്യാർത്ഥി ആയ വിഷ്ണുവാണ് വീടിനു ഉള്ളിൽ തൂങ്ങി മരിച്ചത്.കുട്ടിയുടെ മരണ വാർത്ത അറിഞ്ഞു മുത്തശ്ശന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.വയ്യാറ്റുപുഴ പുലയൻപാറ പുത്തൻ വീട്ടിൽ സജിത്ത് സിനി ദമ്പതികളുടെ മകനാണ് വിഷ്ണു. വെള്ളി വൈകീട്ട് ആറു മണിയോടെ ചിറ്റാർ ടൗണിനു സമീപം ഇവർ വാടകക്ക് താമസിക്കുന്ന വീടിന് ഉള്ളിൽ വെച്ച് കൊണ്ടാണ് തൂങ്ങി മരിച്ചത്.

വിഷ്ണുവിന്റെ മരണ വാർത്ത അറിഞ്ഞ അമ്മ സിനിയുടെ അച്ഛൻ പത്തനംതിട്ട കുമ്പഴ പനച്ചി വീട്ടിൽ പി ടി വർഗീസാണ് ഹൃദയ ഘാതം മൂലം മരിച്ചത്.ചിറ്റാർ ടൗണിനു സമീപം ഉള്ള വീട്ടിൽ വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങി എത്തിയ സിനിയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടത്.ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന വിഷ്ണുവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ചില പ്രശ്നം ഉണ്ടായത് ആയി പറയുന്നു.

Share this on...