തങ്ങളുടെ തൊട്ടടുത്ത് മകൻ ജീവന് വേണ്ടി പിടയുന്നത് അറിയാതെ ഈ അച്ഛനും അമ്മയും ഒടുവിൽ സംഭവിച്ചത്.!

in News 6,239 views

ത്യശൂർ കാട്ടേക്കാട് കുന്നത് പീടികയിൽ നിന്നും കാണാതെ ആയ നാലാം ക്‌ളാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടേക്കാട് സ്വദേശി ആയ റിജോ ജോണി സന ദമ്പതികളുടെ മകൻ ജോണ് പോൾ എന്ന ഒൻപതു വയസുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വ ഉച്ചയോടെ ആയിരുന്നു വിദ്യാർത്ഥിയെ കാണാതെ ആയത്.സൈക്കിളുമായി കൊണ്ട് വീടിനു പുറത്തേക്ക് പോയ വിദ്യാർത്ഥി ഏറെ വൈകിയും തിരിച്ചു എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിനു സമീപത്തെ പ്ലാസ്റ്റിക് വെസ്റ്റ് മാലിന്യ കുഴിയിൽ നിന്നും ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.സൈക്കിൾ ചവിട്ടി പോകുമ്പോൾ കുഴിയിലേക്ക് മറിഞ്ഞു വീണത് ആകാം എന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.കാട്ടേകാട് സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിയാണ് ജോണ് പോൾ.ഇന്നലെ അവധി ദിവസം ആയത് കൊണ്ട് കൂട്ടുകാരോട് ഒപ്പം സൈക്കിളിൽ ചവിട്ടാൻ വേണ്ടിയാണു വീട്ടിൽ നിന്നും സൈക്കിളുമായി കുട്ടി പുറത്തേക്ക് പോയത് എന്നാൽ ഏറെ നേരം കഴിഞ്ഞും കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാർ പേടിച്ചു.പിന്നീടുള്ള അനേഷണത്തിലാണ് കണ്ടെത്തിയത്.

Share this on...